വെബ്‌സൈറ്റ് ട്രാഫിക് വളര്‍ച്ചാനിരക്കില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഒന്നാമത്
കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 189 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവുമധികം വെബ്‌സൈറ്റ് ട്രാഫിക്കുള്ള ഇന്ത്യയിലെ മൂന്ന് ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നാണ് കല്യാണ്‍. ഓണ്‍ലൈന്‍…
കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 189 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവുമധികം വെബ്‌സൈറ്റ് ട്രാഫിക്കുള്ള ഇന്ത്യയിലെ മൂന്ന് ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നാണ് കല്യാണ്‍. ഓണ്‍ലൈന്‍…
കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 189 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവുമധികം വെബ്‌സൈറ്റ് ട്രാഫിക്കുള്ള ഇന്ത്യയിലെ മൂന്ന് ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നാണ് കല്യാണ്‍. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ എസ്ഇഎംറഷ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ ശരാശരി 189 ശതമാനം വളര്‍ച്ച നേടിയ കല്യാണ്‍ ജൂവലേഴ്‌സ് ഡിജിറ്റല്‍ സാന്നിദ്ധ്യം ശക്തമാക്കി. 2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ശരാശരി 702,791 വെബ്‌സൈറ്റ് വോളിയമാണ് കല്യാണ്‍ വെബ്‌സൈറ്റ് നേടിയത്.
" ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനുവേണ്ടി മാര്‍ക്കറ്റിംഗ്, പരസ്യ ബജറ്റ് കല്യാണ്‍ ജൂവലേഴ്‌സ് തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചു വരികയായിരുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് നടത്തിയ മുതല്‍മുടക്ക് ഫലം കാണിച്ചുതുടങ്ങിയെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ട്രെന്‍ഡുകളെക്കുറിച്ച് തികഞ്ഞ അറിവുള്ള, സാങ്കേതികവിദ്യകളില്‍ അവഗാഹമുള്ള അടുത്ത തലമുറ മില്ലേനിയല്‍ ഉപയോക്താക്കളിലേയ്ക്ക് എത്താനാണ് ശ്രമിക്കുന്നത്. ഇതിനായി അവരെ സ്വാധീനിക്കുകയും പര്‍ച്ചേസ് തീരുമാനമെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നതിന് അവരിലേക്ക് എത്തിപ്പെടുന്ന പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കണം. ഞങ്ങളുടെ ഡിജിറ്റല്‍ സ്ട്രാറ്റജി മില്ലേനിയല്‍ തലമുറയോട് അവരുടെ ഭാഷയിലും ശൈലിയിലും സംസാരിക്കാനും അവര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ അനുഭവം നല്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു."
കല്യാണ്‍ ജൂവലേഴ്‌സിന്റെ പുരോഗതി വിലയിരുത്തുന്നതില്‍ സന്തോഷമുണ്ടെന്നും വിപണിയില്‍ ആരോഗ്യകരമായ മത്സരം നിലനിര്‍ത്താനും ഗുണമേന്മയ്ക്ക് മുന്‍തൂക്കം നല്കാനും കല്യാണിന് സാധിച്ചുവെന്നും എസ്ഇഎം കമ്യൂണിക്കേഷന്‍സ് മേധാവി ഫെര്‍ണാന്‍ഡോ അംഗുലോ പറഞ്ഞു.