പാലായില്‍ കേരള കോണ്‍ഗ്രസ് -കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നു ; പാലായില്‍ കോണ്‍ഗ്രസ് പതാക കേരള കോണ്‍ഗ്രസ് കത്തിച്ചു

ഉപതെരഞ്ഞെടുപ്പിന് പിന്നാലെ പാലായില്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നു. മുത്തോലിയില്‍ കോണ്‍ഗ്രസിന്റെ പതാക കേരള കോണ്‍ഗ്രസ് കത്തിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ യോഗം…

ഉപതെരഞ്ഞെടുപ്പിന് പിന്നാലെ പാലായില്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നു. മുത്തോലിയില്‍ കോണ്‍ഗ്രസിന്റെ പതാക കേരള കോണ്‍ഗ്രസ് കത്തിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ യോഗം നടത്തി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്പരം പഴിചാരുന്നതിലേക്ക് ഇരു പാര്‍ട്ടികളും എത്തിയതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്.

കോണ്‍ഗ്രസുകാര്‍ കാലുവാരിയതാണ് തോല്‍വിക്ക് കാരണമെന്ന ആരോപണമാണ് മുത്തോലിയിലെ കേരള കോണ്‍ഗ്രസുകാര്‍ക്ക് ഉള്ളത്. ഇതാണ് തെരഞ്ഞെടുപ്പ് ഫലം വന്ന അന്ന് തന്നെ കോണ്‍ഗ്രസിന്റെ പതാക കത്തിക്കാന്‍ കേരള കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസിന് നേരെ ആരോപണം ഉയര്‍ന്നതോടെയാണ് പ്രതിഷേധ യോഗം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചത്. ജില്ല പ്രസിഡന്റ് ജോഷി ഫിലിപ്പ് തന്നെ നേരിട്ടെത്തി പ്രതിഷേധ യോഗത്തിന് നേതൃത്വവും നല്‍കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story