വിശുദ്ധമായ നിരവധി ഇസ്ലാമിക് മുദ്രണങ്ങളുള്ളതും എഡി 723ല്‍ നിര്‍മ്മിച്ചതുമായ അപൂര്‍വ സ്വര്‍ണ ദിനാര്‍ ലേലത്തില്‍ വയ്ക്കുന്നു; പ്രതീക്ഷിക്കുന്ന വില 150 കോടി

വിശുദ്ധമായ നിരവധി ഇസ്ലാമിക് മുദ്രണങ്ങളുള്ളതും എഡി 723ല്‍ നിര്‍മ്മിച്ചതുമായ അപൂര്‍വ സ്വര്‍ണ ദിനാര്‍ ലേലത്തില്‍ വയ്ക്കുന്നു; പ്രതീക്ഷിക്കുന്ന വില 150 കോടി

October 14, 2019 0 By Editor

വിശുദ്ധമായ നിരവധി ഇസ്ലാമിക് മുദ്രണങ്ങളുള്ളതും എഡി 723ല്‍ നിര്‍മ്മിച്ചതുമായ അപൂര്‍വ സ്വര്‍ണ ദിനാര്‍ ലേലത്തില്‍ വയ്ക്കുന്നു. പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഈ നാണയത്തിന് പ്രതീക്ഷിക്കുന്ന വില 150 കോടി രൂപയാണ്. നിലവിലെ ഒരു പൗണ്ടിന്റെ ബ്രിട്ടീഷ് നാണയത്തിന്റെ വലുപ്പമുള്ള ദിനാറാണിത്.ഒക്ടോബര്‍ 24ന് മോര്‍ട്ടന്‍ ആന്‍ഡ് എഡെനാണ് ലണ്ടനില്‍ ഈ നാണയം ലേലത്തിന് വയ്ക്കുന്നത്.ഉമയ്യാദ് ഗോള്‍ഡ് ദിനാര്‍ എന്നാണിത് അറിയപ്പെടുന്നത്.

പ്രവാചകനായ മുഹമ്മദിന്റെ പിന്തുടര്‍ച്ചാവകാശക്കാരനായ കലിഫിന്റെ കൈവശമുണ്ടായിരുന്ന നാണയമാണിത്.’ മൈന്‍ ഓഫ് ദി കമാന്‍ഡര്‍ ഓഫ് ദി ഫെയ്ത്ത്ഫുള്‍’ എന്ന് അറബിയില്‍ ഈ നാണയത്തിന് മേല്‍ മുദ്രണം ചെയ്തിട്ടുണ്ട്.