കോഴിക്കോട് മൂഴിക്കലിൽ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു; മറ്റൊരാളെ കാണാതായി
സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മറ്റൊരാളെ പുഴയില്‍ കാണാതായി. ഈസ്റ്റ് വെള്ളിമാട്കുന്ന് മൂഴിക്കല്‍ പൂക്കാട്ടുകുഴി കടവില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ അപകടം. വയനാട് വടുവന്‍ചാല്‍ ആണ്ടൂര്‍…
സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മറ്റൊരാളെ പുഴയില്‍ കാണാതായി. ഈസ്റ്റ് വെള്ളിമാട്കുന്ന് മൂഴിക്കല്‍ പൂക്കാട്ടുകുഴി കടവില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ അപകടം. വയനാട് വടുവന്‍ചാല്‍ ആണ്ടൂര്‍…
സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മറ്റൊരാളെ പുഴയില്‍ കാണാതായി. ഈസ്റ്റ് വെള്ളിമാട്കുന്ന് മൂഴിക്കല്‍ പൂക്കാട്ടുകുഴി കടവില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ അപകടം. വയനാട് വടുവന്‍ചാല്‍ ആണ്ടൂര്‍ വെട്ടിക്കുന്നേല്‍ റെജി ജോസഫിന്‍െറമകന്‍ ആല്‍വിന്‍ റജി(19) ആണ് മരിച്ചത്. അംബല വയല്‍ സ്വദേശിയായ അബ്ദുല്‍ അസീസിന്റെ റ മകന്‍ അമറിനെ (19)യാണ് കാണാതായത്.
ഗ്രീന്‍പാലസ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളായ ആറംഗ സംഘം ക്ലാസ് കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അമറിന് നീന്തല്‍ വശമില്ലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആഴമേറി അടിയൊഴുക്കുള്ള ഭാഗത്താണ് വിദ്യാര്‍ഥികള്‍ ഇറങ്ങിയത്. അമര്‍ താഴുന്നത് കണ്ട് ആല്‍വിന്‍ രക്ഷിക്കാനെത്തുകയായിരുന്നു. പിന്നീട് രണ്ടുപേരും താഴ്ന്നു.
ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനിടയില്‍ ഏഴുമണിയോടെ ആല്വിന്റ മൃതദേഹം കണ്ടെടുത്തു. അല്‍സലാമ കണ്ണാശുപത്രിയിലെ ഒപ്റ്റോ മെട്രി വിദ്യാര്‍ഥിയാണ് ആല്‍വിന്‍. ജെ.ഡി.റ്റി കോളജിലെ ഒന്നാം വര്‍ഷ ബി.എസ്സി മാത്സ് വിദ്യാര്‍ഥിയാണ് അമര്‍.ഇവിടെ ഇതിനു മുന്നെയും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.ഈ കുട്ടികളോടും പ്രദേശവാസികൾ ഈ വിവരം പറഞ്ഞിരുന്നു അവർ അത് കേൾക്കാതെ കേൾക്കാതെ ഇറങ്ങുകയായിരുന്നു എന്നാണ് ജനസംസാരം.