എറണാകുളം പുത്തന്‍കുരിശ്ശ് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു

എറണാകുളം പുത്തന്‍കുരിശ്ശ് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു

October 16, 2019 0 By Editor

കൊച്ചി: എറണാകുളം പുത്തന്‍കുരിശ്ശ് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. യാക്കോബായ വിഭാഗം ഇവരെ തടഞ്ഞെങ്കിലും പോലീസ് പള്ളിയില്‍ പ്രവേശിക്കാന്‍ സൗകര്യമൊരുക്കി. പള്ളിയുടെ താക്കോല്‍ യാക്കോബായ വിഭാഗം കൈമാറി.

രാവിലെ 7 മണിക്ക് പ്രാര്‍ഥനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ ഗേറ്റില്‍ വെച്ച്‌ യാക്കോബായ വിഭാഗം തടയുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ചര്‍ച്ച നടത്തിയതിന് ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗത്തെ കയറ്റുകയായിരുന്നു.