
മാര്‍ക്കുദാന വിവാദം ; കെ.ടി. ജലീൽ രാജി വെക്കുമോ ! മാര്‍ക്ക് കൂട്ടി നല്‍കാന്‍ അപേക്ഷിച്ച വിദ്യാര്‍ഥിനി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അയൽക്കാരി
October 16, 2019എം.ജി. സര്‍വകലാശാലയിലെ ചട്ടം മറികടന്ന് സിന്‍ഡിക്കേറ്റ് മാര്‍ക്കുദാനം നടത്തിയ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. ബി.ടെക്. പരീക്ഷയില്‍ അദാലത്തിലൂടെ മാര്‍ക്കുകൂട്ടി നല്‍കാന്‍ അപേക്ഷനല്‍കിയ വിദ്യാര്‍ഥിനി മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയുെട അയല്‍ക്കാരി. മാര്‍ക്ക് കൂട്ടി നല്‍കാന്‍ തീരുമാനിച്ച സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ബന്ധുകൂടിയാണ് കായംകുളം സ്വദേശിയായ ഈ കുട്ടി.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിന്‍ഡിക്കേറ്റംഗവും ചേര്‍ന്നാണ് അദാലത്തില്‍ മാര്‍ക്ക് കൂട്ടിനല്‍കാന്‍ മുന്‍കൈ എടുത്തതെന്ന ആരോപണത്തിനിടെയാണ് ഈ വിവരം പുറത്തുവരുന്നത്. ഇതോടു കൂടി ഈ കാര്യത്തിൽ സർക്കാർ ഉരുണ്ടു കളിക്കുകയാണെന്ന ആരോപണം ശ്കതമായി. ഈ ഒറ്റ വിദ്യാര്‍ഥിനി നല്‍കിയ അപേക്ഷയില്‍ സിന്‍ഡിക്കേറ്റെടുത്ത തീരുമാനം തോറ്റ 140 കുട്ടികളെ കൂട്ടത്തോടെ ജയിപ്പിക്കേണ്ട അവ്സഥയാണ് ഉണ്ടായത് .ഇതോടു കൂടി മന്ത്രി കെ.ടി. ജലീലിന്റെ രാജിക്കായി മുറവിളി തുടങ്ങി കഴിഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി…
ഇപ്പൊ രാജിവെക്കും കേട്ടോ