ജനാധിപത്യം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ ഇന്ത്യയിലേക്ക് വരണമെന്ന് ചൈനീസ് വിദ്യാര്‍ഥികളോട് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ
ജനാധിപത്യം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ ഇന്ത്യയിലേക്ക് വരണമെന്ന് ചൈനീസ് വിദ്യാര്‍ഥികളോട് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഗുരു നാനാകിന്റെ 550-ാം ജന്മ വാര്‍ഷിക ചടങ്ങില്‍ ചാണ്ഡീഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട്…

ജനാധിപത്യം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ ഇന്ത്യയിലേക്ക് വരണമെന്ന് ചൈനീസ് വിദ്യാര്‍ഥികളോട് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഗുരു നാനാകിന്റെ 550-ാം ജന്മ വാര്‍ഷിക ചടങ്ങില്‍ ചാണ്ഡീഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരു മതേതര രാജ്യമാണ് ചിലരുടെ പ്രവര്‍ത്തിയെ നോക്കി കണ്ട് ഇന്ത്യയുടെ മതേതരത്വത്തെ ചോദ്യം ചെയ്യരുത്. ചൈനയില്‍ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ പല മേഖലകളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവിടെ ജനാധിപത്യമല്ല, എന്താണ് ജനാധിപത്യം എന്ന് അറിയണമെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ തന്നെ വരണം. നിങ്ങള്‍ക്ക് അത് അനുഭവിച്ചറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യറാകണമെന്നും അതുപോലെ ഇന്ത്യയിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ദലൈലാമ ആവശ്യപ്പെട്ടു.