ഐ.എസ്.എല്‍. ആറാം പൂരത്തിന്  ഇന്ന്  രാത്രി  കിക്കോഫ്

ഐ.എസ്.എല്‍. ആറാം പൂരത്തിന് ഇന്ന് രാത്രി കിക്കോഫ്

October 20, 2019 0 By Editor

             കൊച്ചി: ഐ.എസ്.എല്‍. ആറാം പൂരത്തിന്ഇന്ന് രാത്രി 7.30 ന് കിക്കോഫ്.ഉദ്ഘാടനമത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി കൊല്‍ക്കത്തയാണ്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് മത്സരം. പ്രതിരോധത്തില്‍ വിശ്വസ്തനായ സന്ദേശ് ജിംഗാന്‍ ഇല്ല എന്ന സങ്കടമൊഴിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് ആത്മവിശ്വാസത്തിലാണ്. ജിയാനി സൂവര്‍ലൂണാകും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധക്കോട്ടയുടെ കാവല്‍ക്കാരന്‍.പുതിയ കോച്ചിന്റെ കീഴില്‍ ഡിഫന്‍ഡര്‍മുതല്‍ സ്‌ട്രൈക്കര്‍വരെ എല്ലാ പൊസിഷനിലും പുതിയ താരങ്ങളുണ്ട്.