തൃശൂര്‍ പൊലീസിന്റെ റോഡ് ഷോ; യതീഷ് ചന്ദ്രയും പൊലീസുകാരും നടത്തിയത് നിയമ വിരുദ്ധ ബുള്ളറ്റ് റാലിയോ !?
പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ചു തൃശൂര്‍ സിറ്റി പൊലീസ് സംഘടിപ്പിച്ച ബുള്ളറ്റ് റാലി നിയമ ലംഘനത്തിന്റെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ സജീവമാക്കുന്നത്. റാലിയില്‍ യൂണിഫോമണിഞ്ഞ 200…
പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ചു തൃശൂര്‍ സിറ്റി പൊലീസ് സംഘടിപ്പിച്ച ബുള്ളറ്റ് റാലി നിയമ ലംഘനത്തിന്റെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ സജീവമാക്കുന്നത്. റാലിയില്‍ യൂണിഫോമണിഞ്ഞ 200…
പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ചു തൃശൂര്‍ സിറ്റി പൊലീസ് സംഘടിപ്പിച്ച ബുള്ളറ്റ് റാലി നിയമ ലംഘനത്തിന്റെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ സജീവമാക്കുന്നത്. റാലിയില്‍ യൂണിഫോമണിഞ്ഞ 200 പൊലീസുകാര്‍ ബുള്ളറ്റില്‍ അണി നിരന്നിരുന്നു. കമ്മിഷണര്‍ക്കൊപ്പം ടൊവീനോയും പൊലീസ് ബുള്ളറ്റോടിച്ച് റാലി നയിച്ചു. 40 കിലോമീറ്റര്‍ ദൂരം ബുള്ളറ്റില്‍ നഗരവും പരിസരവും ചുറ്റിയ സംഘം മണ്ണുത്തി, ഒല്ലൂര്‍, അയ്യന്തോള്‍ മേഖലകള്‍ കടന്ന് അയ്യന്തോള്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തി തെക്കേ ഗോപുരനടയിലേക്കു മടങ്ങിയെത്തിയാണ് ബൈക്ക് റാലി സമാപിക്കുകയും ചെയ്തു. പക്ഷെ ഇതൊന്നുമല്ല വിവാദം.അനുമതിഉള്ളതോ ഇല്ലാത്തതും ആയ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങള്‍ ഈ റാലിയിൽ ഉണ്ടായിരുന്നു എന്നാണ് ജനസംസാരം.
വീഡിയോ പരിശോധിച്ചാല്‍ ഹെല്‍മറ്റില്ലാത്ത ബൈക്കുകളും ഇ റാലിയിൽ ഉണ്ടെന്നും ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് യതീഷ് ചന്ദ്രയുടെയും സംഘത്തിന്റേയും ബൈക്ക് റാലി എന്നതാണ് ഈ പോലീസ് റാലിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതും. നിയമപ്രകാരമല്ലാതേയും ആവശ്യമായ അനുമതി വാങ്ങാതെയും വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കരുതെന്ന് കേരളാ പൊലീസ് തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മുന്നറിപ്പ് പോലീസുകാർ തന്നെ ലംഘിക്കുന്നു എന്നാണ് സോഷ്യൽമീഡിയയിലെ ചർച്ചകൾ. അദ്ദേഹത്തിന്റെ എഫ് ബി പോസ്റ്റുകളിൽ തന്നെ ചിലർ ഈ സംശയങ്ങൾ കമന്റ് ഇട്ടിട്ടുമുണ്ട്.