സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് വിവാദമായ എം ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം റദ്ദാക്കി

സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് വിവാദമായ എം ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം റദ്ദാക്കി

October 25, 2019 0 By Editor

കോട്ടയം: സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് വിവാദമായ എം ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം റദ്ദാക്കി. അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
ചട്ടങ്ങള്‍ മറികടന്ന് മോഡറേഷന്‍ നല്‍കിയതില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിക്കുകയും തീരുമാനം തിരുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മാര്‍ക്ക് നല്‍കാന്‍ തീരുമാനമെടുത്തത് സര്‍വകലാശാലയായതിനാല്‍ ഇക്കാര്യത്തില്‍ പുനഃപരിശോധന സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് തന്നെയുണ്ടാകണമെന്നായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഇതുസംബന്ധിച്ച്‌ സര്‍വകലാശാലക്ക് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അനൗദ്യോഗിക സന്ദേശം കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതേതുടര്‍ന്നാണ് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam