
വിജയമായാലും പരാജയമായാലും ഉത്തരവാദിത്തം എല്ലാവർക്കും ഒരുപോലെ അതിന് കൊച്ചി മേയറെ മാറ്റേണ്ട ആവശ്യമില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍
October 25, 2019കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്‍റെ പേരില്‍ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് സൗമിനി ജെയിനിനെ മാറ്റില്ല.എറണാകുളത്തെ നിറം മങ്ങിയ പ്രകടനത്തില്‍, കൊച്ചി മേയറെ മാറ്റില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ .മേയറെ മാത്രമായി ബലിമൃഗമാക്കാനില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
വിജയമായാലും പരാജയമായാലും ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെന്നും ഒരാള്‍ക്ക് മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. കൊച്ചി മേയര്‍ സൗമിനിയെ ബലിമൃഗമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മേയറെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ മോശം പ്രകടനത്തിന്‍റെ പേരില്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് സൗമിനി ജെയിന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാതിപ്പെട്ടിരുന്നു.