
മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ദാനം 30 ന്
October 26, 2019സംസ്ഥാനത്തെ പൊതു, സ്വകാര്യ മേഖലയിലെ ആയുര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച ഡോക്ടര്‍മാര്‍ക്കും ആയുര്‍വേദ കോളേജ് അധ്യാപകര്‍ക്കുമുള്ള 2018 ലെ സംസ്ഥാനതല അവാര്‍ഡ് ദാനം ഒക്‌ടോബര്‍ 30 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചര്‍ നിര്‍വഹിക്കും.
മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് ആയുര്‍വേദ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മികച്ച ഡോക്ടര്‍മാര്‍ക്കും ആയുര്‍വേദ കോളേജിലെ മികച്ച അദ്ധ്യാപകര്‍ക്കും ആയുര്‍വേദ രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രഗത്ഭ വ്യക്തികള്‍ക്കുമാണ് 2018-2019 വര്‍ഷത്തെ സംസ്ഥാനതല അവാര്‍ഡുകള്‍ നല്‍കുന്നത്. അഷ്ടാംഗരത്‌ന, ധന്വന്തരി, ചരക, ആത്രേയ, വാഗ്ഭട എന്നി നാമങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്.