യു.എസ് കമാന്‍ഡോ പിടിക്കുമെന്നായപ്പോൾ പേടിച്ചു ഉറക്കെ കരഞ്ഞുകൊണ്ട് 'ഐഎസ് തലവന്‍" ഒടുവിൽ സ്വയം പൊട്ടിത്തെറിച്ചു

ന്യൂയോര്‍ക്ക്: അഗോള ഭീകരന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച്‌ അമേരിക്ക. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണു വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പുറത്തുവിട്ടത്. ഭീകര സംഘടയായ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്)…

ന്യൂയോര്‍ക്ക്: അഗോള ഭീകരന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച്‌ അമേരിക്ക. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണു വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പുറത്തുവിട്ടത്. ഭീകര സംഘടയായ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) തലവനായ ബഗ്ദാദി ഇറാഖ് സ്വദേശിയാണ്. അന്‍പതിനോടടുത്തു പ്രായമുള്ള ഇയാള്‍ വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തിലാണു കൊല്ലപ്പെട്ടത്.

U.S. Special Operations forces close in on notorious ISIS leader Abu Bakr al-Baghdadi's compound in Syria)

യു.എസ് കമാന്‍ഡോ വളഞ്ഞ സമയത്ത് ഉറക്കെ നിലവിളിക്കുകയായിരുന്നു ഇയാൾ ഒടുവിൽ രക്ഷപെടാൻ സാധിക്കാതെ സ്വയം പൊട്ടിത്തെറിച്ചായിരുന്നു മരണം.ഇയാള്‍ക്കൊപ്പം മൂന്നു കുട്ടികളും കൊല്ലപ്പെട്ടു. ചിതറിച്ചെറിച്ച ബഗ്ദാദിയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കിയാണ് മരണം സ്ഥിരീകരിച്ചത്.

വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം 'ലൈവ്' ആയി ട്രംപ് ആക്രമണം കണ്ടിരുന്നു. ബഗ്ദാദിയെ കൊലപ്പെടുത്താന്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കിയതിന് റഷ്യ, തുര്‍ക്കി, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കും സിറിയന്‍ കുര്‍ദുകള്‍ക്കും ട്രംപ് അഭിനന്ദിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story