നിയമസഭ സമ്മേളനം ആരംഭിച്ചു; പുതിയ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

നിയമസഭ സമ്മേളനം ആരംഭിച്ചു; പുതിയ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

October 28, 2019 0 By Editor

പതിന്നാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് ആരംഭിച്ചു. ആറു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് സഭ ചേര്‍ന്നത്. നിയമസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട വി.കെ. പ്രശാന്ത് (വട്ടിയൂര്‍ക്കാവ്), കെ.യു. ജനീഷ്‌കുമാര്‍ (കോന്നി), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), ടി.ജെ. വിനോദ് (എറണാകുളം), എം.സി. ഖമറുദീന്‍ (മഞ്ചേശ്വരം) എന്നിവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളക്ക്‌ശേഷം ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുന്‍ മന്ത്രി ദാമോദരന്‍ കാളാശ്ശേരി എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ചതിന്‌ ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.

കോന്നിയില്‍ നിന്ന് വിജയിച്ച കെ.യു.ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം.സി.ഖമറുദ്ദീന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച വി.കെ.പ്രശാന്ത് അരൂരില്‍ നിന്ന് വിജയിച്ച ഷാനിമോള്‍ ഉസ്മാന്‍ എറണാകുളത്ത് ജയിച്ച ടി.ജെ.വിനോദ് എന്നിവര്‍ന്ന് തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തു. കന്നഡയിലാണ് മുസ്ലിംലീഗ് എം.എല്‍.എയായ എം.സി.ഖമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തത്. പാലായില്‍ ജയിച്ച മാണി സി. കാപ്പന്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സഭയില്‍ അദ്ദേഹത്തിന്റെ ആദ്യ ദിനമാണ് ഇന്ന്.