
വാളയാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പരിപാടിയിലേയ്ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു
October 30, 2019തിരുവനന്തപുരം: വാളയാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പരിപാടിയിലേയ്ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു.തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശ്രീജ നെയ്യാറ്റിന്‍കര, സാമൂഹിക പ്രവര്‍ത്തക വിനീത വിജയന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണ് വാളയാര്‍ കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എന്‍.എം അന്‍സാരി പറഞ്ഞു.