എസ്എഫ്ഐ ഏകാധിപത്യം ഉള്ള കോളേജിൽ മേനോൻ സഖാവിന് വേണ്ടി പിന്നോക്ക സഖാവിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ഒരു തെറ്റാണോയെന്ന് സന്ദീപ് ജി വാര്യർ

എസ്എഫ്ഐ ഏകാധിപത്യം ഉള്ള കോളേജിൽ മേനോൻ സഖാവിന് വേണ്ടി പിന്നോക്ക സഖാവിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ഒരു തെറ്റാണോയെന്ന് സന്ദീപ് ജി വാര്യർ

November 1, 2019 0 By Editor

എസ്എഫ്ഐ ഏകാധിപത്യം ഉള്ള കോളേജിൽ മേനോൻ സഖാവിന് വേണ്ടി പിന്നോക്ക സഖാവിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ഒരു തെറ്റാണോയെന്ന് സന്ദീപ് ജി വാര്യർ.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം ; 

എസ്എഫ്ഐ ഏകാധിപത്യം ഉള്ള പാലക്കാട് മെഡിക്കൽ കോളേജ് യൂണിയൻ ലെഫ്റ്റ് ലിബറൽ ആയ സംവിധായകനെ ഉദ്ഘാടനത്തിന് വിളിക്കുന്നു. കൂട്ടിന് ഇരവാദ നാടൻ കമ്മിയായ നടനെയും . മേനോൻ സഖാവിന് പിന്നോക്ക സഖാവിന്റെ കൂടെ വേദി പങ്കിടാൻ കഴിയില്ല എന്നറിഞ്ഞ സഖാക്കളുടെ കോളേജ് യൂണിയൻ മേനോൻ സഖാവിന് വേണ്ടി പിന്നോക്ക സഖാവിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ഒരു തെറ്റാണോ? ഇ കെ നായനാർക്കുവേണ്ടി കെ.ആർ ഗൗരിയമ്മയോട് മാറിനിൽക്കാൻ പറഞ്ഞത് പോലെയുള്ള ഒരു ചെറിയ അഡ്ജസ്റ്റ്മെൻറ്.

കഴിഞ്ഞ വർഷം ഇതേ പരിപാടിയുടെ ഉദ്ഘാടക കേരളവർമ്മയിലെ കവിതക്കളളിയായിരുന്നത്രെ. അപ്പോൾ കോളേജിന്റെയും യൂണിയന്റെയും ഏകദേശ നിലവാരം പിടികിട്ടിയിട്ടുണ്ടാവുമല്ലോ. പാലക്കാടുള്ളത് മെഡിക്കൽ കോളേജ് അല്ല മേടിക്കൽ കോളേജ് ആണെന്ന് ഞങ്ങൾ പണ്ടേ പറഞ്ഞതാ . ഇവിടെ പഠിച്ചിറങ്ങുന്ന ഡോക്ടർമാരുടെ അടുത്ത് പോകുന്ന രോഗികളുടെ കഷ്ടകാലം.