കേരളത്തില്‍ വില്‍ക്കുന്ന  സുഗന്ധവ്യഞ്ജനങ്ങളിൽ  അനുവദനീയമായതിലും കൂടുതല്‍ വിഷാംശം

കേരളത്തില്‍ വില്‍ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ അനുവദനീയമായതിലും കൂടുതല്‍ വിഷാംശം

November 2, 2019 1 By Editor

കോട്ടയം: സംസ്ഥാനത്ത് പൊതുവിപണിയില്‍ എത്തുന്ന 50 ശതമാനം സുഗന്ധ വ്യഞ്ജനങ്ങളിലും അനുവദനീയമായതിലും കൂടുതല്‍ വിഷാംശം ഉള്ളതായി റിപ്പോര്‍ട്ട്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസക്കാലം ശേഖരിച്ച പച്ചക്കറി സഹിതമുള്ള ഭക്ഷ്യോത്പന്നങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.

കീടനാശിനി അംശം കൂടുതല്‍ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലുമാണ്. ഇവ കേരളത്തിനു പുറത്ത് കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്നതാണ്. ഏലം, കുരുമുളക് എന്നിവയില്‍ കീടനാശിനി കണ്ടെത്തിയിട്ടില്ല.

  വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍പോലും പത്ത് തരം കീടനാശിനിയുടെ സാന്നിധ്യമുണ്ട്. ഇവയിലേറെയും കൃഷിക്ക് ശുപാര്‍ശ ചെയ്യപ്പെടാത്ത കീടനാശിനിയാണ്. കേരളത്തിലെ കര്‍ഷകരില്‍നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍ കീടനാശിനിയില്ല.

കൃഷിവകുപ്പിന്റെ ധനസഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ‘സേഫ് ടു ഈറ്റ്’ പദ്ധതിയില്‍ നടത്തിയ 46-ാമത് പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ഉള്ളത്.