പുത്തന്‍ ലുക്കില്‍ വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി
ഷൊര്‍ണൂര്‍: പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി. മനോഹരമാണ് പുതിയ വേണാട് എക്പ്രസിന്റെ ഉള്‍വശം. ലിങ്ക് ഹോഫ്മാന്‍ ബുഷ് അഥവാ എല്‍എച്ച്‌ബി…
ഷൊര്‍ണൂര്‍: പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി. മനോഹരമാണ് പുതിയ വേണാട് എക്പ്രസിന്റെ ഉള്‍വശം. ലിങ്ക് ഹോഫ്മാന്‍ ബുഷ് അഥവാ എല്‍എച്ച്‌ബി…
ഷൊര്‍ണൂര്‍: പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി. മനോഹരമാണ് പുതിയ വേണാട് എക്പ്രസിന്റെ ഉള്‍വശം. ലിങ്ക് ഹോഫ്മാന്‍ ബുഷ് അഥവാ എല്‍എച്ച്‌ബി കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിന്‍ കൂടിയാണ് വേണാട് എക്‌സ്പ്രസ്. തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനും ഇടയിലാണ് വേണാട് എക്‌സ്പ്രസ് ഓടുന്നത്.
ശുചിമുറിയില്‍ ആളുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വാതിലില്‍ ഇന്‍ഡിക്കേഷന്‍ സംവിധാനം, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കന്‍ഡ് സിറ്റിംഗ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടര്‍ എന്നിവയാണ് വേണാട് എക്‌സ്പ്രസില്‍ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങള്‍.
എസി കോച്ചില്‍ ട്രെയിന്‍ എവിടെ എത്തി എന്നറിയിക്കാന്‍ വേണ്ടി എല്‍ഇഡി ബോര്‍ഡുകള്‍ വൈകാതെ സജ്ജമാക്കും. ഒരു എസി ചെയര്‍ കാര്‍, പതിനഞ്ച് സെക്കന്‍ഡ് ക്ലാസ് സിറ്റിംഗ്, മൂന്ന് ജനറല്‍ തേഡ് ക്ലാസ്, പാന്‍ട്രികാര്‍, രണ്ട് ലഗേജ് കംബ്രേക്ക് വാന്‍ എന്നീ കോച്ചുകളാണ് വേണാട് എക്‌സ്പ്രസില്‍ ഉള്ളത്. ജനറല്‍ കോച്ചില്‍ പുഷ്ബാക്ക് സീറ്റുകളാണ് ഉള്ളത്.
അതേസമയം സീറ്റുകള്‍ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാന്‍ സിസിടിവി ക്യാമറകള്‍ വേണെനനും ട്രെയിന്‍ സമയം പാലിക്കണമെന്നും സ്ഥിര യാത്രക്കര്‍ ആവശ്യപ്പെടുന്നു.