അജ്മൽ ബിസ്മി ഹൈപ്പർമാർട്ട്  മഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു

അജ്മൽ ബിസ്മി ഹൈപ്പർമാർട്ട് മഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു

November 9, 2019 0 By Editor

മഞ്ചേരി : സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രുപ്പായി വളരുന്ന അജ്മൽ ബിസ്മി ഹൈപ്പർമാർട്ട് മലപ്പുറം മഞ്ചേരിയിൽ അവരുടെ പത്താമത് ഹൈപ്പർമാർട്ട് തുറന്നു പ്രവർത്തനമാരംഭിച്ചു, വി എ അബ്ദുൾ ഹമീദ് .എം കെ ആയിഷ എന്നിവർ ചേർന്ന് ഉത്‌ഘാടനം നിർവഹിച്ചു.മഞ്ചേരിയിലെ പ്രമുഖ മാൾ ആയ മഞ്ചേരി ഇന്ത്യൻ മാളിലാണ് അജ്മൽ ബിസ്മി ഹൈപ്പർമാർട്ട് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.ചടങ്ങിൽ വി .എ അജ്മൽ ( എം ഡി ) , ഷബാനി അജ്മൽ ( എക്സിക്യൂട്ടീവ് ഡയറക്ടർ),വി എ ഫൈസൽ (ഡയറക്ടർ) തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മഞ്ചേരി ഔട്ലെറ്റ് ഉൽഘാടനത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവും, ഓഫറുകളും,കൂടാതെ Visit & Win Offer ലൂടെ ഓരോ മണിക്കൂറിലും LED TV ഉൾപ്പെടെ അനേകം സമ്മാനങ്ങളും നൽകിയിരുന്നു.