ല​ഹ​രി മി​ഠാ​യിയായ  “ടൈം ​ബോം​ബ് മി​ഠാ​യി” പേരാമ്പ്രയിൽ സു​ല​ഭം

ല​ഹ​രി മി​ഠാ​യിയായ “ടൈം ​ബോം​ബ് മി​ഠാ​യി” പേരാമ്പ്രയിൽ സു​ല​ഭം

November 13, 2019 0 By Editor

ല​ഹ​രി മി​ഠാ​യിയായ “ടൈം ​ബോം​ബ് മി​ഠാ​യി” പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും വ്യാപകമാകുന്നുവെന്നു പരാതികൾ. സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ വി​ല്പ​ന ഏ​റി​യ പ​ങ്കും ന​ട​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം വാ​ല്യ​ക്കോ​ട് യു​പി സ്‌​കൂ​ളി​ലെ ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ത് ക​ഴി​ച്ച​തി​നുശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വം വ​രെ​യു​ണ്ടാ​യി. പെ​ട്ടി​ക്ക​ട​ക​ളി​ല്‍ എ​ത്തു​ന്ന ഈ ​ചൂ​യിം​ഗം മി​ഠാ​യി പെ​ട്ടെ​ന്നു​ത​ന്നെ തീ​ര്‍​ന്നു പോ​വു​ന്ന​താ​യി ക​ടയു​ട​മ​ക​ളും പ​റ​യു​ന്നു. കൂടാതെ ഇ​ത് വി​ല്പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഇ​തി​ന്‍റെ ദൂ​ഷ്യ​ങ്ങ​ള്‍ അ​റി​യി​ല്ല എന്നതും ഒരു വാ​സ്തവമാണ്.അതിനാൽ തന്നെ ഇത് വിൽക്കുന്ന കടക്കാരെയാണ് ആദ്യം ബോധവത്കരിക്കേണ്ടത്.