ശബരിമല വിധി: പുന:പരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

ശബരിമല വിധി: പുന:പരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

November 14, 2019 0 By Editor

ശബരിമല കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി. യുവതീ പ്രവേശനം അനുവദിച്ച്‌ കൊണ്ട് 2018ല്‍ പുറപ്പെടുവിച്ച വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജികള്‍ ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി വിധി. അതേസമയം യുവതീ പ്രവേശനം അനുവദിച്ച മുന്‍ വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതോടെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും നിയമവിധേയമായി തന്നെ പ്രവേശിക്കാം. കേസില്‍ ഭൂരിപക്ഷ വിധിയാണുണ്ടായിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജ. ഖാന്‍വില്‍കര്‍, ജ. ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഒരേ വിധി പുറപ്പെടുവിച്ചത്.

അതേസമയം അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങളായ ജ. ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ എന്നിവര്‍ വിയോജിച്ച്‌ വിധി പുറപ്പെടുവിച്ചു. പുനപരിശോധനാ ഹര്‍ജികള്‍ ഇനി പരിഗണിക്കേണ്ടതില്ല എന്നാണ് ഹര്‍ജികള്‍ തള്ളിക്കൊണ്ടുളള ചന്ദ്രചൂഡിന്റെയും നരിമാന്റെയും ന്യൂനപക്ഷ വിധിന്യായം.