ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച്‌ സര്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കരുതെന്ന് കുമ്മനം രാജശേഖരന്‍

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച്‌ സര്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കരുതെന്ന് കുമ്മനം രാജശേഖരന്‍

November 14, 2019 0 By Editor

 ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കാന്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടതിന് പിന്നാലെ വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇനിയും സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെങ്കില്‍, പ്രതികരണം രൂക്ഷമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്. ഈ കാര്യത്തില്‍ ദേവസ്വംബോര്‍ഡ് ഒളിച്ചുകളി അവസാനിപ്പിക്കണം. ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് പുനഃപരിശോധന ഹര്‍ജിയില്‍ കക്ഷിയായില്ല. ശബരിമല യുവതീ പ്രവേശനം അനുവദിച്ച നേരത്തെയുളള വിധിയില്‍ അപാകതയുണ്ടെന്നാണ് ഇപ്പോള്‍ വന്ന വിധിയുടെ അര്‍ത്ഥം. അതിനാല്‍ അന്തിമവിധി വരുന്നത് വരെ ഈ സര്‍ക്കാര്‍ കാത്തിരിക്കണം. ഈ സമയത്ത് ഏതെങ്കിലും യുവതികള്‍ ശബരിമലയില്‍ കയറണം എന്നാവശ്യപ്പെട്ട് വന്നാല്‍ അവരെ തടയണം. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കണം. മുന്നെയുണ്ടായിരുന്ന ആചാരങ്ങള്‍ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഇനിയും പാഠം പഠിക്കാതെ സര്‍ക്കാര്‍ യുവതികളെ കയറ്റാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.