യുവതികളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലാത്തതിനാല്‍ ധൃതി പിടിച്ച് യുവതികളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പഴയ നിലപാട് ഉപേക്ഷിക്കണം. ശബരിമലയില്‍…

തിരുവനന്തപുരം: യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലാത്തതിനാല്‍ ധൃതി പിടിച്ച് യുവതികളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പഴയ നിലപാട് ഉപേക്ഷിക്കണം. ശബരിമലയില്‍ നിര്‍ബന്ധിച്ച് യുവതികളെ എത്തിച്ച് അവിടം സംഘര്‍ഷ ഭൂമിയാക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
യുവതി പ്രവേശന വിധിയ്ക്ക് സ്റ്റേയില്ലെന്നതിനാല്‍ ഈ മണ്ഡല മകരവിളക്ക് കാലത്ത് പോലീസ് സന്നാഹത്തോടെ സര്‍ക്കാര്‍ യുവതികളുമായി മലയിലെത്തി പ്രതിസന്ധി സൃഷ്ടിക്കരുത്. വിധി വിശാല ബെഞ്ച് പരിഗണിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. യുഡിഎഫ് നല്‍കിയ സത്യവാങ്മൂലനും പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ പുനപരിശോധന ഹര്‍ജിയുമെല്ലാം പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.