ശബരിമലയിൽ നട തുറക്കാനിരിക്കെ 36 യുവതികള്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തു; സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണ് പോലീസ്
യുവതി പ്രവേശനം അനുവദിച്ചുള്ള വിധി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സ്റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനായി 36 യുവതികള്‍ രജിസ്റ്റര്‍ ചെയ്തു.…
യുവതി പ്രവേശനം അനുവദിച്ചുള്ള വിധി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സ്റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനായി 36 യുവതികള്‍ രജിസ്റ്റര്‍ ചെയ്തു.…
യുവതി പ്രവേശനം അനുവദിച്ചുള്ള വിധി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സ്റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനായി 36 യുവതികള്‍ രജിസ്റ്റര്‍ ചെയ്തു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണ് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ ദര്‍ശനം നടത്തിയ കനക ദുര്‍ഗ ഇത്തവണയും ദര്‍ശനം നടത്തുമെന്ന് വ്യക്തമാക്കി.
2018 സെപ്റ്റംബറില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരായുള്ള 50-ലേറെ ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. എന്നാല്‍ ജസ്റ്റിസ് ചന്ദ്രചൂഢും, ജസ്റ്റിസ് നരിമാനും റിവ്യൂ ഹര്‍ജികള്‍ തള്ളണമെന്ന് വാദിച്ചു. ജ.രഞ്ജന്‍ ഗൊഗോയ്,ജ.ഇന്ദുമല്‍ഹോത്ര,ജ.ഖാന്‍വില്‍ക്കര്‍ എന്നിവരാണ് വിഷയം ഉയര്‍ന്ന ബെഞ്ചിന് വിടണമെന്ന ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്.