ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി
ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി. ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍ക്കാര്‍ മുതിരരുതെന്നും യുവതികള്‍ കയറുന്ന സാഹചര്യം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കേണ്ടത്…

ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി. ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍ക്കാര്‍ മുതിരരുതെന്നും യുവതികള്‍ കയറുന്ന സാഹചര്യം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കേണ്ടത് സര്‍ക്കാരാണെന്നും കര്‍മ്മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്. കുമാര്‍. ഭാവി കാര്യങ്ങള്‍ സംഘടന ആലോചിച്ച് തീരുമാനിക്കും. ശബരിമലയില്‍ സര്‍ക്കാരിനും ഭരണ മുന്നണിക്കും രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ തങ്ങള്‍ വിശ്വാസികള്‍ക്ക് എതിരല്ലെന്ന് അവര്‍ക്ക് പിന്നീട് വീട് കയറി പറയേണ്ടി വന്നു. ഈ അനുഭവം ഉള്ളതിനാല്‍ പ്രശ്നങ്ങള്‍ ഇനിയും സര്‍ക്കാര്‍ സങ്കീര്ണമാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മറിച്ചാണെങ്കില്‍ അതിനനുസരിച്ചുള്ള നിലപാട് കര്‍മസമിതി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.