കരുതിക്കൂട്ടി ശബരിമലയിലേക്ക് വരുന്ന യുവതികളെ ഭക്തര്‍ നോക്കിക്കോളുമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. വൈകിയാണെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായി. ഇനിയും കരുതിക്കൂട്ടി ശബരിമലയിലേക്ക് വരുന്ന…

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. വൈകിയാണെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായി. ഇനിയും കരുതിക്കൂട്ടി ശബരിമലയിലേക്ക് വരുന്ന യുവതികളെ ഭക്തര്‍ നോക്കിക്കോളുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

സുപ്രിംകോടതി ഏഴംഗ വിശാല ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത് തന്നെ പഴയ വിധിയില്‍ അവര്‍ തൃപ്തരല്ല എന്നതിന്റെ ഉദാഹരണമാണ്. വിധിയുടെ തലേദിവസം വരെയുള്ള ഇവസ്ഥയെന്താണോ അതാണ് സര്‍ക്കാര്‍ നിലനിര്‍ത്തേണ്ടത്. മറ്റുകാര്യങ്ങള്‍ ഏഴംഗ ബെഞ്ചിന്റെ വിധി വന്നശേഷം ആലോചിച്ച്‌ തീരുമാനിക്കേണ്ട കാര്യമാണ്.

ശബരിമലയിലെത്തുന്ന യുവതികളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. പറഞ്ഞിട്ടും മനസ്സിലാകാത്തവര്‍ക്ക് അതിന്റെ റിയാക്ഷന്‍ ഭക്തജനങ്ങളുടെ കൂട്ടത്തില്‍ നിന്നും ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story