മണ്ഡലകാലത്തിനായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മണ്ഡലകാലത്തിനു മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് നട തുറക്കുക. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ തീര്‍ത്ഥാടകരെ നിലക്കലില്‍ നിന്നും കടത്തിവിട്ട് തുടങ്ങും. വൈകീട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കും.

ഇന്ന് പ്രത്യേക പൂജകളില്ല. തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണമാണ് പ്രധാന ചടങ്ങ്. അതേസമയം നിലവില്‍ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍ പി ബി നൂഹ് അറിയിച്ചിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story