ശബരിമല ദര്‍ശനത്തിനായി അച്ഛന്റെ കൂടെ എത്തിയ 12 വയസുകാരിയെ പോലീസ് തടഞ്ഞു
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി അച്ഛന്റെ കൂടെ എത്തിയ 12 വയസുകാരിയെ പോലീസ് തടഞ്ഞു. തമിഴ്‌നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ്…

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി അച്ഛന്റെ കൂടെ എത്തിയ 12 വയസുകാരിയെ പോലീസ് തടഞ്ഞു. തമിഴ്‌നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. പെണ്‍കുട്ടിയെ പമ്പയിൽ വെച്ച് വനിതാ പോലീസ് തടഞ്ഞുവെക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.
10 വയസിനുമുകളിലേക്കും 50 വയസിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കര്‍ശന പരിശോധന നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്. കോടതി വിധിയില്‍ അവ്യക്ത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്.