ശബരിമലയില്‍ കയറിയതോടെ തന്നെ എല്ലാവരും ഉപേക്ഷിച്ചതായി കനകദുര്‍ഗ്ഗ
ചെന്നൈ : ശബരിമലയില്‍ കയറിയതോടെ തന്നെ എല്ലാവരും ഉപേക്ഷിച്ചതായി കനകദുര്‍ഗ്ഗ . ബിബിസി തമിഴിനു നല്‍കിയ അഭിമുഖത്തിലാണ് പൊട്ടിക്കരഞ്ഞ് കനകദുര്‍ഗ്ഗ തന്റെ ഇന്നത്തെ അവസ്ഥ പറഞ്ഞത് .…
ചെന്നൈ : ശബരിമലയില്‍ കയറിയതോടെ തന്നെ എല്ലാവരും ഉപേക്ഷിച്ചതായി കനകദുര്‍ഗ്ഗ . ബിബിസി തമിഴിനു നല്‍കിയ അഭിമുഖത്തിലാണ് പൊട്ടിക്കരഞ്ഞ് കനകദുര്‍ഗ്ഗ തന്റെ ഇന്നത്തെ അവസ്ഥ പറഞ്ഞത് .…
ചെന്നൈ : ശബരിമലയില്‍ കയറിയതോടെ തന്നെ എല്ലാവരും ഉപേക്ഷിച്ചതായി കനകദുര്‍ഗ്ഗ . ബിബിസി തമിഴിനു നല്‍കിയ അഭിമുഖത്തിലാണ് പൊട്ടിക്കരഞ്ഞ് കനകദുര്‍ഗ്ഗ തന്റെ ഇന്നത്തെ അവസ്ഥ പറഞ്ഞത് .
'എനിക്ക് ഇപ്പോള്‍ എന്റെ കുടുംബമോ ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ കുടുംബമോ ഇല്ല. ശബരിമല സംഭവത്തിനു ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു. ശബരിമലയില്‍ നിന്നെത്തിയ ശേഷം ഭര്‍ത്താവിന്റെ അമ്മ തന്നെ മര്‍ദിച്ചിരുന്നു. ദിവസങ്ങളോളം ചികത്സയില്‍ ആയിരുന്നു. കോടതി ഉത്തരവ് പ്രകാരം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ഭര്‍ത്താവും മക്കളും വീടു വിട്ടു വാടക വീട്ടിലേക്ക് മാറി. ശനിയും ഞായറും മാത്രമായിരുന്നു മക്കളെ കാണാന്‍ സാധിച്ചത്. എന്നാല്‍, വിവാഹമോചനത്തിനു ശേഷം അതിനു ഭര്‍ത്താവ് സ്റ്റേ വാങ്ങി. എനിക്കിപ്പോള്‍ മക്കളെ കാണാന്‍ സാധിക്കുന്നില്ലെന്നും കനകദുര്‍ഗ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു. കൂട്ടുകാര്‍ മാത്രമാണ് ഇപ്പോഴുള്ള ആശ്രയം. കോടതി വിധി അനുസരിച്ചാണ് ശബരിമലയ്ക്കു പോയത്. സ്ത്രീകളുടെ അവകാശത്തിനുള്ള പോരാട്ടം കൂടിയായിരുന്നു അത്. എനിക്കു ശേഷവും നൂറു കണക്കിന് യുവതികള്‍ ശബരിമലയില്‍ പോകാന്‍ തയാറായിരുന്നു. എന്നാല്‍, തന്റെ അവസ്ഥ കണ്ടു പലരും പേടിച്ചു പിന്മാറിയെന്നും കനകദുര്‍ഗ പറഞ്ഞു. ഈ വര്‍ഷം ശബരിമലയ്ക്കു പോകുന്ന കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിക്കൊപ്പം പൊലീസ് സഹായത്തിലാണ് കനകദുര്‍ഗ കഴിഞ്ഞ വര്‍ഷം മല ചവിട്ടിയത്. ശബരിമലയില്‍ നിന്നു തിരികെ എത്തിയ കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും മാതാവും നിലപാടെടുത്തിരുന്നു. കനകദുര്‍ഗ്ഗ മാനസിക രോഗിയാണെന്നായിരുന്നു സഹോദരന്റെ ആരോപണം. ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ ഭരത് ഭൂഷന്‍ അന്ന് പറഞ്ഞിരുന്നു. പിന്നീട് കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങി കനകദുര്‍ഗ എത്തിയപ്പോഴേക്കും മറ്റുള്ളവര്‍ വീട് വിട്ടു പോയിരുന്നു.