Begin typing your search above and press return to search.
ചെറിയ ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഉള്ളിവില കുതിച്ചു കയറുന്നു
ചെറിയ ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഉള്ളിവില കുതിച്ചു കയറി . സവാള വില കിലോയ്ക്ക് നൂറുരൂപയിലേക്ക് കടന്നു. ചെറിയ ഉള്ളിയുടെ വില 140ലേക്കും വെളുത്തുള്ളി വില 200 രൂപയിലേക്കും എത്തി. ഉള്ളി ലഭ്യത കുറയുന്നതും ട്രാന്‍സ്പോര്‍ട്ട്, ലേബര്‍ ചാര്‍ജ് കൂടിയതുമാണ് വിലക്കയറ്റത്തിനുള്ള കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു .പത്തുദിവസത്തോളമായി ഉള്ളിവില 80-90 രൂപയില്‍ തുടരുകയായിരുന്നു. വില കൂടുന്നത് മൂലം ആളുകള്‍ ഉള്ളി വാങ്ങാന്‍ വരാതായി . നാസിക്കില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ളിയുടെ വരവില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
Next Story