വീണ്ടും ശബരിമല കയറാനൊരുങ്ങി രഹ്ന ഫാത്തിമ
തിരുവനന്തപുരം : വീണ്ടും ശബരിമല കയറാനൊരുങ്ങി രഹ്ന ഫാത്തിമ. ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് രഹ്ന ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് അപേക്ഷ നല്‍കി. തന്‍റെ അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും ഉടന്‍ മറുപടി…
തിരുവനന്തപുരം : വീണ്ടും ശബരിമല കയറാനൊരുങ്ങി രഹ്ന ഫാത്തിമ. ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് രഹ്ന ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് അപേക്ഷ നല്‍കി. തന്‍റെ അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും ഉടന്‍ മറുപടി…
തിരുവനന്തപുരം : വീണ്ടും ശബരിമല കയറാനൊരുങ്ങി രഹ്ന ഫാത്തിമ. ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് രഹ്ന ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് അപേക്ഷ നല്‍കി. തന്‍റെ അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും ഉടന്‍ മറുപടി അറിയിക്കാമെന്നും കമ്മീഷ്ണറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് രഹ്ന പറഞ്ഞു.നവംബര്‍ 26 ന് തന്‍റെ ജന്‍മദിനമാണ്. അന്നാണ് മാലയിടാന്‍ തിരുമാനിച്ചിരിക്കുന്നത്. ഇത്തവണ കുടുംബത്തോടൊപ്പം പോകാനാണ് പദ്ധതി. കമ്മീഷ്ണറുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ തിരുമാനമെടുക്കുമെന്നും രഹ്ന പറഞ്ഞു. താന്‍ ഭക്തരുടെ എതിര്‍പ്പുകളെ ഭയപ്പെടുന്നില്ലന്നും നിയമ വ്യവസ്ഥിതിക്ക് അനുസരിച്ചാണ് ശബരിമലയില്‍ പോകാന്‍ ഒരുങ്ങുന്നതെന്നും ഇത്തവണ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഹ്ന പറഞ്ഞു. കഴിഞ്ഞ മണ്ഡലകാലത്തും ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ രഹ്ന ഫാത്തിമ മല കയറാന്‍ എത്തിയിരുന്നു.എന്നാൽ ഭക്തരുടെ എതിർപ്പ് കാരണം തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.