അട്ടയെ പിടിച്ച്‌ മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല” വേണാട് എക്‌സ്പ്രസിന്റെ സീറ്റിലെ മിനി ട്രേയില്‍ കാല്‍ വച്ച്‌ യാത്രചെയ്യുന്നവരുടെ ഫോട്ടോ പങ്കുവച്ചുള്ള യാത്രക്കാരന്റെ കുറിപ്പ് വൈറലാകുന്നു

അട്ടയെ പിടിച്ച്‌ മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല” വേണാട് എക്‌സ്പ്രസിന്റെ സീറ്റിലെ മിനി ട്രേയില്‍ കാല്‍ വച്ച്‌ യാത്രചെയ്യുന്നവരുടെ ഫോട്ടോ പങ്കുവച്ചുള്ള യാത്രക്കാരന്റെ കുറിപ്പ് വൈറലാകുന്നു

November 25, 2019 0 By Editor

‘പ്രബുദ്ധ മലയാളികള്‍ നടുക്കടലില്‍ നക്കിയേ കുടിക്കൂ, അട്ടയെ പിടിച്ച്‌ മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല’, പുത്തന്‍ കോച്ചുകളുമായി അടിമുടി ന്യൂജന്‍ ആയെത്തിയ വേണാട് എക്‌സ്പ്രസിലെ യാത്രക്കാരുടെ ഫോട്ടോ പങ്കുവച്ച്‌ മറ്റൊരു യാത്രക്കാരന്‍ നല്‍കിയിരിക്കുന്ന തലക്കെട്ടാണിത്. വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചില്‍ യാത്രക്കാരായ യുവാക്കള്‍ ബോട്ടില്‍ വയ്ക്കാനുള്ള ബ്രാക്കെറ്റിലും ഭക്ഷണം വച്ചു കഴിക്കാനുള്ള മിനി ട്രേയിലും കാലുകള്‍ കയറ്റി വച്ചിരുന്ന യാത്ര ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയരുന്നു. കഴിഞ്ഞ ദിവസമാണ് വേണാട് എക്സ്പ്രസില്‍ കാലുകള്‍ മുന്‍സീറ്റിലും മറ്റും ഉയര്‍ത്തി വച്ച്‌ യാത്ര ചെയ്യുന്ന യുവാക്കളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഈ മാസം ആദ്യം മുതലാണ് വേണാട് എക്‌സ്പ്രസ് നവീകരിച്ച്‌ യാത്ര ആരംഭിച്ചത്.  വീതി കൂടിയ സീറ്റുകളും കാലുകള്‍ നീട്ടി വയ്ക്കാനുള്ള സ്ഥല സൗകര്യവുമാണ് തീവണ്ടിയുടെ പ്രധാന ആകര്‍ഷണം.എന്നാല്‍ പതിവ് നടപടികളുമായി സാമൂഹ്യവിരുദ്ധര്‍ രംഗത്തെത്തിയപ്പോള്‍ പുതിയ സീറ്റുകളെല്ലാം കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റുകളുടെ ലിവറുകള്‍ അടിച്ചൊടിച്ചും ഇവര്‍ മുകളില്‍ പറഞ്ഞ ചൊല്ലുകല്‍ അന്വര്‍ത്ഥമാക്കുകയായി്രുന്നു. എല്ലാ ബോഗികളിലെയും സീറ്റുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

സീറ്റുകള്‍ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാന്‍ സിസിടിവി ക്യാമറകള്‍ വേണെനനും ട്രെയിന്‍ സമയം പാലിക്കണമെന്നും സ്ഥിര യാത്രക്കര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് സാമൂഹ്യ വിരുദ്ധരുടെ ഇടപെടല്‍.

ലിങ്ക് ഹോഫ്മാന്‍ ബുഷ് അഥവാ എല്‍എച്ച്‌ബി കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിന്‍ എന്ന സവിശേഷത കൂടി ഉണ്ടായിരുന്നു. മലയാളി ആയതു കൊണ്ടല്ല, നമ്മുടെ നിയമം നടപ്പിലാക്കുന്ന രീതിക്കാണ് കുഴപ്പംമെന്നും ദുബൈ പോലുള്ള രാജ്യങ്ങളില്‍ മെട്രോകളില്‍ യാത്ര ചെയ്യുന്ന ഒരു മലയാളി പോലും ഇതുപോലെ ചെയ്യില്ലെന്നും അതിന് കാരണം നിയമം ശക്തമായതുകൊണ്ടാണെന്നും കുറിപ്പിന്റെ അവസാന ഭാഗത്ത് സൂചിപ്പിക്കുന്നുമുണ്ട്.