കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് അംഗീകരിക്കാന്‍ തയ്യാറല്ല" ശിവസേന നേതാവ് രാജിവെച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച്‌ ശിവസേന നേതാവ്. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ നേതാവായ രമേഷ് സോളങ്കിയാണ്…

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച്‌ ശിവസേന നേതാവ്. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ നേതാവായ രമേഷ് സോളങ്കിയാണ് രാജി പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രമേഷ് സോളങ്കിയുടെ രാജി.

'കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് അംഗീകരിക്കാന്‍ തന്റെ മനസാക്ഷിയും ആദര്‍ശവും അനുവദിക്കുന്നില്ല. പാതി ഹൃദയവുമായി കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാനാകില്ലെന്നും അങ്ങനെ ചെയ്യുന്നത് പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും തന്റെ ചുമതലയോടും ചെയ്യുന്ന അനീതിയാണ്'-രമേശ് സോളങ്കി ട്വീറ്റ് ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story