മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ
മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. വെസ്റ്റ്ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണു സഞ്ജുവിനെ ഉൾപ്പെടുത്തിയത്. സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ഓപ്പണർ ശിഖർ ധവാനു…
മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. വെസ്റ്റ്ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണു സഞ്ജുവിനെ ഉൾപ്പെടുത്തിയത്. സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ഓപ്പണർ ശിഖർ ധവാനു…
മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. വെസ്റ്റ്ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണു സഞ്ജുവിനെ ഉൾപ്പെടുത്തിയത്. സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ഓപ്പണർ ശിഖർ ധവാനു പരുക്കേറ്റതോടെയാണു സഞ്ജുവിനു ടീമിലേക്കു വഴി തുറന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. ഇതിൽ ഒരു മത്സരം തിരുവനന്തപുരത്താണ്.
ഡിസംബർ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ് നാഷണൽ ക്രിക്കറ്റ് അക്കാദമി ഫിസിയോയുമായി ധവാന്റെ പരുക്കിനേക്കുറിച്ചു ചർച്ച ചെയ്തിരുന്നു. താരത്തിന് പൂർണ കായികക്ഷമത വീണ്ടെടുക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തി. ഇതേതുടർന്നാണു സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്.