
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും
November 28, 2019നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും. പ്രോസിക്യൂഷന്‍റെ കൈയ്യിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം രേഖയാണെന്നും അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി പറയുക.
ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് രാവിലെ 10.30ന് വിധിപറയുക. ഹര്‍ജിയില്‍ വിധിപറയുന്നതുവരെ കേസിലെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. വിധി വരുന്നതോടെ പ്രോസിക്യൂഷന് വിചാരണ നടപടികള്‍ തുടങ്ങാനാകും. ഹര്‍ജിയെ എതിര്‍ത്ത് നടിയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു.