Begin typing your search above and press return to search.
കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ ഡ്രൈവർ വെന്ത് മരിച്ചത് ആത്മഹത്യയോ !?
തൃശൂർ: കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി യുവാവ് വെന്തുമരിച്ചു. തിരുത്തിപ്പുറം സ്വദേശി ടൈറ്റസാണു മരിച്ചത്. കൊടുങ്ങല്ലൂർ ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിലാണു സംഭവം. ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു നിയന്ത്രണംവിട്ടു കാനയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
പൊലീസും ഫയർഫോഴ്സും ചേർന്നു തീയണച്ചെങ്കിലും ഡ്രൈവറെ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കാറിനുളളിൽ നിന്നു പെട്രോളിന്റെ കുപ്പി ലഭിച്ചിട്ടുണ്ട്. കാറിൽ നിന്ന് തീ ഉയരാനുളള കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
Next Story