ആരോപണങ്ങളില്‍ മനം മടുത്തു; ചാരിറ്റി പ്രവര്‍ത്തനം നിർത്തുന്നു; ഫിറോസ് കുന്നംപറമ്പില്‍
കൊച്ചി: സോഷ്യൽമീഡിയ ഉപയോഗപ്പെടുത്തിയുള്ള ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍. ഓണ്‍ലൈനില്‍ രോഗികള്‍ക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ഇനി മുതല്‍ റോഡരികിലുള്ള പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണമടക്കമുള്ള…

കൊച്ചി: സോഷ്യൽമീഡിയ ഉപയോഗപ്പെടുത്തിയുള്ള ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍. ഓണ്‍ലൈനില്‍ രോഗികള്‍ക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ഇനി മുതല്‍ റോഡരികിലുള്ള പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണമടക്കമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും ഫിറോസ് വ്യക്തമാക്കി.
തുടര്‍ച്ചയായി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനംമടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം. തിനക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലർ ഉയർത്തുന്നത്. ഇനി വയ്യ, സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നംപറമ്പില്‍ ഇനി വരില്ല. ഇതുവരെ നല്‍കിയ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും ഫിറോസ് പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിൽ എത്തിയാണ് ഫിറോസ് ജീവകാരുണ്യ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.