ഹെല്‍മറ്റില്ലാ യാത്ര; തിങ്കളാഴ്ച മാത്രം കുടുങ്ങിയത് 455 പേര്
സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കിത്തുടങ്ങി. ഹെൽമറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 91 പേർക്കാണ് തിങ്കളാഴ്ച പിഴ…
സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കിത്തുടങ്ങി. ഹെൽമറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 91 പേർക്കാണ് തിങ്കളാഴ്ച പിഴ…
സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കിത്തുടങ്ങി. ഹെൽമറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 91 പേർക്കാണ് തിങ്കളാഴ്ച പിഴ ചുമത്തിയത്. ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന രണ്ടു പേരും ഹെൽമെറ്റ് ധരിച്ചിട്ടില്ലെങ്കിൽ ഡ്രൈവറിൽ നിന്നാവും പിഴ ഈടാക്കുക. നിലവിലെ നിയമപ്രകാരം 500 രൂപയാണ് പിഴ.
അതേസമയം, ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത 455 പേർക്കും തിങ്കളാഴ്ച പിഴ ചുമത്തിയിട്ടുണ്ട്. കാറിൽ സീറ്റ് ബെൽറ്റില്ലാതെ യാത്ര ചെയ്ത 77 പേർക്കും പിഴ ചുമത്തിയിട്ടുണ്ട്. ഇതിലൂടെ ആകെ 2.50 ലക്ഷം രൂപ പിഴയിനത്തിൽ മോട്ടോർ വാഹനവകുപ്പ് ഈടാക്കി. നിയമം ലംഘിക്കുന്നത് തുടർന്നാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും. 85 എൻഫോഴ്സ്മെന്റ് സ്ക്വാഡുകളാണ് സംസ്ഥാനത്ത് പരിശോധന നടത്തുന്നത്.