ക്രിസ്മസിന് മെഗാ ഓഫറുകളും ഇളവുകളുമായി കല്യാണ്‍ ജൂവലേഴ്‌സ്‌

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ക്രിസ്മസ് കാലത്ത് ആകര്‍ഷകമായ സമ്മാനങ്ങളും ഇളവുകളും നല്കുന്നു. പതിനയ്യായിരം രൂപയ്ക്കു മുകളില്‍ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഉറപ്പായ…

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ക്രിസ്മസ് കാലത്ത് ആകര്‍ഷകമായ സമ്മാനങ്ങളും ഇളവുകളും നല്കുന്നു. പതിനയ്യായിരം രൂപയ്ക്കു മുകളില്‍ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഉറപ്പായ സമ്മാനങ്ങളും പണിക്കൂലിയില്‍ 30 ശതമാനം വരെ ഇളവും ലഭിക്കും. സമ്മാനമായി ഹോം അപ്ലയന്‍സുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ മുതല്‍ കൂടുതല്‍ തുകയ്ക്ക് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബംപര്‍ സമ്മാനമായി റഫ്രിജറേറ്ററുകളും ടെലിവിഷനുകളും ലഭിക്കും. ക്രിസ്മസ് കാലത്ത് ആഭരണങ്ങള്‍ക്ക് മൂന്നു ശതമാനം മുതല്‍ ആയിരിക്കും പണിക്കൂലി തുടങ്ങുക. കേരളത്തിലെ കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളില്‍ 2020 ജനുവരി 31 വരെയായിരിക്കും ക്രിസ്മസ് ഓഫര്‍ കാലാവധി.
പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്ന ക്രിസ്മസ് കാലത്ത് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പരമാവധി നേട്ടം നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഇതോടൊപ്പം മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വിവാഹനാളുകളാണ്. ഇതുകൂടി മനസില്‍ കണ്ടാണ് ഒട്ടേറെ ഇളവുകളും സമ്മാനങ്ങളും നല്കുന്നത്. ഈ സവിശേഷമായ മള്‍ട്ടി-ഓഫര്‍ ക്രിസ്മസ്, വിവാഹ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


കൂടാതെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്യാണിന്റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിന്റെ പ്രയോജനങ്ങളും ലഭിക്കും. വിശ്വസ്തരായ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ സ്വര്‍ണാഭരണങ്ങള്‍ ഒട്ടേറെ ശുദ്ധി പരിശോധനകള്‍ക്ക് വിധേയമാകുന്നവയും എല്ലാം ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയ്‌സില്‍ നല്കിയിരിക്കുന്ന പരിശുദ്ധിയുടെ മൂല്യം വില്‍പ്പനയിലും കൈമാറ്റത്തിലും ലഭിക്കും. കൂടാതെ ആഭരണങ്ങള്‍ക്ക് കല്യാണ്‍ ബ്രാന്‍ഡിന്റെ ഷോറൂമുകളില്‍ ജീവിതകാലം മുഴുവന്‍ സൗജന്യമായി മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story