പൗരത്വ നിയമ ഭേദഗതിക്കെതിരെ അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം

December 20, 2019 0 By Editor

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസ് നേതാവ് ശര്‍മിഷ്ഠ മുഖര്‍ജി അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമാണ് ശര്‍മിഷ്ഠ. പോലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതായി അവര്‍ ട്വീറ്റ് ചെയ്തു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam