പൗരത്വ നിയമത്തിനെതിരെ ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്ററില്‍ കശ്മീര്‍ ഇല്ല !

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കെടുക്കുന്ന പോസ്റ്റില്‍ നല്‍കിയത് തലയില്ലാത്ത ഇന്ത്യയുടെ ചിത്രം. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്.…

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കെടുക്കുന്ന പോസ്റ്റില്‍ നല്‍കിയത് തലയില്ലാത്ത ഇന്ത്യയുടെ ചിത്രം. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അത് കൂടി ഉള്‍ക്കൊള്ളിച്ച മാപ്പാണ് ഇന്ത്യയുടെത്.

എന്നാല്‍ പിഒകെ ഇല്ലാത്ത ഇന്ത്യയുടെ ചിത്രമാണ് ശശി തരൂര്‍ പങ്കുവെച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ചിട്ടുള്ള യോഗത്തിന്റെ പോസ്റ്ററുകളിലാണ് ഇത്തരത്തില്‍ ഇന്ത്യയെ തലയില്ലാതെ ചിത്രീകരിച്ചിരിക്കുന്നത്.

പൗരത്വ ബില്ലിനെതിരെ താന്‍ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ യോഗമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ ഇതിന്റെ പോസ്റ്റര്‍ ട്വിറ്ററിലും പങ്കുവെച്ചതോടെയാണ് ഇത് വിവാദമായത്. സമൂഹ മാധ്യമങ്ങളിലും ഇതിനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നിരിക്കുന്നത്.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കോണ്‍ഗ്രസ് നേതാവിന് ഇതുവരെ അത് അറിയില്ലേയെന്നും തരൂരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ദേശീയ മാധ്യമങ്ങളും ഇത് ഏറ്റെടുത്ത് തരൂരിനെതിരെ വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. പോസ്റ്റ് വിവാദമായതോടെ ശശി തരൂര്‍ പിന്‍വലിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story