പൗരത്വ നിയമ ഭേദഗതി ബിൽ ; എന്തെങ്കിലും പ്രശ്‌നം ആ നിയമത്തില്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള അധികാരികളും രാജ്യത്തുണ്ടെന്ന് സൗരവ് ഗാംഗുലി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അലയടിക്കുന്ന സമയത്തു പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സൗരവ് ഗാംഗുലി. ബില്ലെന്താണെന്ന് തനിക്കറിയില്ല, അത് വായിച്ചിട്ടില്ലെന്നുമാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി പറയുന്നത്.…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അലയടിക്കുന്ന സമയത്തു പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സൗരവ് ഗാംഗുലി. ബില്ലെന്താണെന്ന് തനിക്കറിയില്ല, അത് വായിച്ചിട്ടില്ലെന്നുമാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി പറയുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ആളുകള്‍ സമാധാനം പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. ബില്ല് വായിച്ച്‌ മനസിലാക്കാതെ അതേ കുറിച്ച്‌ അഭിപ്രായം പറയാനില്ല. എന്തെങ്കിലും പ്രശ്‌നം ആ നിയമത്തില്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള അധികാരികളും രാജ്യത്തുണ്ട്. എല്ലാവരും സന്തോഷമായിരിക്കുകയാണ് തനിക്ക് മുഖ്യമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ മകള്‍ സന പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച്‌ ഇട്ട പോസ്റ്റില്‍ ഗാംഗുലി ഇട്ട ട്വീറ്റും വന്‍ വിവാദത്തില്‍ കലാശിച്ചിരുന്നു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story