പൗരത്വ ഭേദഗതി നിമയത്തിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ പൂര്‍ണമായും തള്ളി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിമയത്തിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ പൂര്‍ണമായും തള്ളി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രമേയത്തിന് ഭരണഘടനപരമായോ നിയമപരമായോ ഒരു സാധുതയുമില്ലെന്ന്…

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിമയത്തിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ പൂര്‍ണമായും തള്ളി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രമേയത്തിന് ഭരണഘടനപരമായോ നിയമപരമായോ ഒരു സാധുതയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരത്വ പ്രശ്‌നം പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വിഷയമാണ്. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാന്‍ ഭരണഘടനപരമായി ഒരു അവകാശവുമില്ല. വിഷയത്തോടെ എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍, കേരളം എന്നല്ല ഒരു സംസ്ഥാനത്തിനു ഭരണഘടനയെ അംഗീകരിക്കാത്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ അവകാശമില്ല.

നുഴഞ്ഞുകയറ്റ പ്രശ്‌നം ഒരു രീതിയിലും ബാധിക്കാത്ത കേരള സര്‍ക്കാര്‍ ആവശ്യമില്ലാത്ത വിഷയത്തിലാണ് സമയവും വിഭവവും പാഴാക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട് മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ഗവര്‍ണര്‍. ഇന്നലെയാണ് പൗരത്വ നിയമഭേദഗതിക്കെതിരേ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് പ്രമേയം പാസാക്കിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story