ഗോൾഡൻ ഗ്ലോബ് പുരസ്കാരം: മികച്ച നടൻ ജോക്വിൻ ഫീനിക്സ്
ലൊസാഞ്ചൽസ്: എഴുപത്തിയെഴാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള (ഡ്രാമ വിഭാഗം) പുരസ്കാരം ജോക്വിൻ ഫീനിക്സ് സ്വന്തമാക്കി. ജോക്കറിലെ അഭിനയത്തിനാണ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തിന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിക്കുന്നത്. മോഷൻ പിക്ചർ വിഭാഗത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം സാം മെൻഡിസ് (ചിത്രം - 1917) നേടി. ഡ്രാമ വിഭാഗത്തിൽ മികച്ച നടിയായി റെനി സെല്ലെവ്‌ഗർ (ചിത്രം - ജൂഡി) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടൻ (മ്യൂസിക്കൽ കോമഡി വിഭാഗം) ടാരൻ എഗെർടൺ (ചിത്രം - റോക്കറ്റ്മാൻ). മികച്ച സഹനടൻ (മോഷൻ പിക്ചർ വിഭാഗം) ബ്രാഡ് പിറ്റ് (ചിത്രം- വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്). മികച്ച സഹനടി (മോഷൻ പിക്ചർ വിഭാഗം) ലോറ ഡേൺ (ചിത്രം - മാര്യേജ് സ്റ്റോറി).
മികച്ച തിരക്കഥ (മോഷൻ പിക്ചർ വിഭാഗം) ക്വന്‍റീൻ ടരന്‍റീനോ (ചിത്രം- വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്). മികച്ച വിദേശ ഭാഷ ചിത്രം (മോഷൻ പിക്ചർ വിഭാഗം) പാരസൈറ്റ്. മികച്ച ചിത്രം (മോഷൻ പിക്ചർ ഡ്രാമ വിഭാഗം) 1917. മികച്ച ചിത്രം (മോഷൻ പിക്ചർ- മ്യൂസിക്കൽ, കോമഡി വിഭാഗം) വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്. അമെരിക്കൻ വിനോദലോകത്തിനു നൽകിയ സമഗ്രസംഭാവന പരിഗണിച്ച് ടോം ഹാങ്ക്സിനെ ചടങ്ങിൽ ആദരിച്ചു. കാലിഫോർണിയയിലെ ബിവർലി ഹിന്‍റൺ ഹോട്ടലിൽ ആയിരുന്നു അവാർഡ് ചടങ്ങ്.