മുത്തൂറ്റ് ഫിനാന്‍സ് ഓഫിസില്‍ ജോലി ചെയ്യാന്‍ എത്തുന്ന ജീവനക്കാര്‍ക്കു സംരക്ഷണം ഉറപ്പുവരുത്തണമെന്നു ഹൈക്കോടതി

മുത്തൂറ്റ് ഫിനാന്‍സ് ഓഫിസില്‍ ജോലി ചെയ്യാന്‍ എത്തുന്ന ജീവനക്കാര്‍ക്കു സംരക്ഷണം ഉറപ്പുവരുത്തണമെന്നു ഹൈക്കോടതി

January 7, 2020 0 By Editor

തൊഴിലാളി സമരം നടക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് ഓഫിസില്‍ ജോലി ചെയ്യാന്‍ തയ്യാറായി എത്തുന്ന ജീവനക്കാര്‍ക്കു സംരക്ഷണം ഉറപ്പുവരുത്തണമെന്നു ഹൈക്കോടതി നിര്‍ദേശം. കൊച്ചി കടവന്ത്ര മുത്തൂറ്റ് സെക്യൂരിറ്റീസിലെ ജീവനക്കാര്‍ക്കു മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. ഇവിടെ 50 മീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്നും നിര്‍ദേശിച്ചു.
അതേസമയം, കല്ലേറില്‍ പരിക്കേറ്റ മുത്തുറ്റ് ഫിനാന്‍സ് എംഡി അലക്‌സാണ്ടറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam