ഓട്ടിസം സ്‌കൂളുകൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തും: മന്ത്രി ശൈലജ

സംസ്ഥാനത്തെ ഓട്ടിസം സ്‌കൂളുകൾക്ക് സർക്കാർ രജിസ്‌ട്രേഷൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. ഓട്ടിസം സ്‌കൂളുകളിൽ സർക്കാരിൻറെ കൃത്യമായ നിരീക്ഷണം ഉണ്ടാകുമെന്നും മന്ത്രി…

സംസ്ഥാനത്തെ ഓട്ടിസം സ്‌കൂളുകൾക്ക് സർക്കാർ രജിസ്‌ട്രേഷൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. ഓട്ടിസം സ്‌കൂളുകളിൽ സർക്കാരിൻറെ കൃത്യമായ നിരീക്ഷണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോതനല്ലൂർ ലീഡേഴ്‌സ് ആൻഡ് ലാഡേഴ്‌സ് ഇന്റർനാഷണൽ ഓട്ടിസം സ്‌കൂളിൻറെ വാർഷികാഘോഷവും അവാര്‍ഡ് ദാനവും രാജ്യത്തെ പ്രഥമ അന്തർദ്ദേശീയ ഓട്ടിസം പാർക്ക് പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സംരക്ഷണത്തിനെന്ന പേരിൽ ചിലയിടങ്ങളിൽ തുടങ്ങിയ സ്‌കൂളുകളുടെ പ്രവർത്തനം പരിതാപകരമാണെന്നും കുട്ടികളെ ഉപദ്രവിക്കുന്നതായി പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.

ലിസ കാമ്പസിൽ നിർമ്മിച്ച പ്ലേ തെറാപ്പി സെൻററിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി നിർവഹിച്ചു. സെൻസറി ഇന്റഗ്രേഷൻ യുണിറ്റ്, ഒക്ക്യൂപ്പേഷണൽ തെറാപ്പി സെന്റർ എന്നിവയുടെ ഉദ്ഘാടനങ്ങൾ യഥാക്രമം എം എൽ എമാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. കെ. സുരേഷ് കുറുപ്പ് എന്നിവർ നിർവഹിച്ചു.

ലീഡേഴ്‌സ് ആൻഡ് ലാഡേഴ്‌സ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസം ഏർപ്പെടുത്തിയ 2019ലെ ലിസ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. ലിസ ലൈഫ് എന്റിച്ച്‌മെന്റ് അവാർഡ് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറിന് ചടങ്ങിൽ സമ്മാനിച്ചു. ലിസ മീഡിയ അവാർഡ് മാധ്യമ പ്രവർത്തകൻ സന്തോഷ് ജോൺ തൂവലിനും, ലിസ ഹെൽത്ത് കെയർ അവാർഡ്, മുവാറ്റുപുഴയിലെ ഡെന്റ്‌കെയർ ഡെന്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എം. ഡി യുമായ ജോൺ കുര്യക്കോസിനും മന്ത്രി കെ. കെ. ശൈലജ ടീച്ചർ നൽകി.

ഡോ: കെ. എസ്. രാധകൃഷ്ണൻ അധ്യക്ഷനായിരുന്നു. വി. എൻ. വാസവൻ എക്‌സ് എം എൽ എ,, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്, സ്റ്റീഫൻ ജോർജ് എക്‌സ് എം എൽ എ,, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പഴയപുരയ്ക്കൽ, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം കോമളവല്ലി രവീന്ദ്രൻ, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ജോയി ഊന്നുകല്ലേൽ, മാധ്യമ പ്രവർത്തകരായ അനീഷ് ആനിയ്ക്കാട്, വന്ദന മോഹൻദാസ്, ബിജു പഴയപുരയ്ക്കൽ, ലിസ ഇന്റർനാഷണൽ ഓട്ടിസം സ്‌കൂൾ സ്ഥാപകരായ സാബു തോമസ്, ജലീഷ് പീറ്റർ, മിനു ഏലിയാസ്, അവാർഡ് ജേതാക്കളായ സന്തോഷ് ജോൺ തൂവൽ, ഡെന്റ്‌കെയർ ഡെന്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എം. ഡി യുമായ ജോൺ കുരിയാക്കോസ്, ഗായത്രി മോഹൻ എന്നിവർ പ്രസംഗിച്ചു.

അടിക്കുറിപ്പ്:

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story