നേരറിവ് 2020: മെഗാ നാച്യുറോപ്പതി ക്യാമ്പ്

നേരറിവ് 2020: മെഗാ നാച്യുറോപ്പതി ക്യാമ്പ്

January 25, 2020 0 By Editor
തിരുവനന്തപുരം ജനുവരി  : മഹാത്മാ ഗാന്ധിജിയുടെ 150ആം ജന്മവാർഷികം പ്രമാണിച്ചു ആർദ്ര  ജനകീയ ക്യാമ്പിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ കേരളയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്യുറോപ്പതിയും, ഇന്ത്യൻ നാച്യുറോപ്പതിയും ആൻഡ് യോഗ ഗ്രാജവറ്റ് മെഡിക്കൽ അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിച്ച നേരറിവ് 2020 – മെഗാ നാച്യുറോപ്പതി ക്യാമ്പ് തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനിൽ ബഹുമാനപെട്ട കേരള ആരോഗ്യ സാമൂഹിക നീതി ആയുഷ് വകുപ്പ് മന്ത്രി ശ്രീമതി കെ. കെ ശൈലജ ടീച്ചർ ഉത്‌ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ ഡോ. നവജ്യോത് ഘോസ IAS അധ്യക്ഷത വഹിച്ചു.
ഉത്‌ഘാടന പ്രസംഗത്തിൽ ആധുനിക ചികിത്സയോടോപ്പം യോഗ പ്രകൃതി ചികിത്സ പോലുള്ള ആയുഷ് ചികിത്സ പദ്ധതികൾ സമന്യയിപ്പിചാൽ ജീവിത ശൈലി രോഗങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുവാനും കഴിയും എന്നും മന്ത്രി പറഞ്ഞു .
ഭാരത സർക്കാർ ആയുഷ് മന്ത്രാലയം പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതിയുടെയും കേരള സർക്കാർ നാഷണൽ ആയുഷ് മിഷൻന്റെയും ഭാരത സർക്കാർ നാഷണൽ ഔട്ട്‌ റീച് ബ്യൂറോയുടെയും ഇന്ത്യൻ നാച്ചുറോപതി ആൻഡ് യോഗ ഗ്രാജുയെറ്റ്സ് മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന സമ്മേളനത്തിൽ 20 – ലേറെ സെമിനാറുകളും ഗവേഷണ പ്രബന്ധ അവതരണങ്ങളും മൂന്ന് ദിവസത്തെ സൗജന്യ യോഗ പരിശീലനവും,
മുതിർന്ന പൗരന്മാർക്കായുള്ള യോഗ പരിശീലനം  പ്രകൃതി ചികിത്സ ക്യാമ്പഉം സംഘടിപ്പിച്ചു. ഇതോടൊപ്പം എക്സിബിഷൻ സ്റ്റാളുകളും ഗാന്ധിജിയുടെ ജീവിതം ആസ്പതമാക്കിയുള്ള ചിത്ര പ്രദർശനവും നടന്നു
ആർദ്ര  ജനകീയ ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ തൊഴിൽ സ്ഥലങ്ങളിലെ ലഖു വ്യായാമ മുറകളും ആയി ബന്ധപ്പെട്ട മ്യൂസിക് വീഡിയോ ആരോഗ്യ മന്ത്രി പ്രകാശനം ചെയ്തു.