കൊറോണ വൈറസ്; മരണസംഖ്യ 132

കൊറോണ വൈറസ്; മരണസംഖ്യ 132

January 29, 2020 0 By Editor

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി. 6000 ത്തോളം പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 1239 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.

കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച വുഹാനില്‍ പുതുതായി 840 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം വൈറസ് അതിവേഗം പടരുന്നതിനാല്‍ ചൈനയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഇതുമൂലം രോഗം പടരുന്നത് കൃത്യമായി കണ്ടെത്താനാവുന്നില്ലെന്നും ആശുപത്രികളില്‍ വേണ്ടത്ര മെഡിക്കല്‍ക്കിറ്റ് ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam