പൗരത്വഭേദഗതി സംബന്ധിച്ച ജനങ്ങളുടെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് എന്‍.എസ്.എസ്

പൗരത്വഭേദഗതി സംബന്ധിച്ച ജനങ്ങളുടെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് എന്‍.എസ്.എസ്

January 31, 2020 0 By Editor

കൊട്ടാരക്കര : പൗരത്വഭേദഗതി സംബന്ധിച്ച ജനങ്ങളുടെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.

മുന്‍പും പൗരത്വഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും അത്ര വിവാദമായിട്ടില്ല, ആരും അറിഞ്ഞിട്ടില്ല. ഇതുവരെയുണ്ടാകാത്ത വിവാദം ഇപ്പോഴുണ്ടായപ്പോള്‍ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ട്. അവര്‍ അത് നിഷ്പക്ഷമായി നിറവേറ്റിയാല്‍ മാത്രമേ ഭരണഘടനയില്‍ പറയുന്ന മതേതരത്വവും തുല്യതയും ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂ.

വിവാദമായ വിഷയങ്ങള്‍ ഭരണഘടനാനുസൃതമല്ലെങ്കില്‍ അതു തീരുമാനിക്കേണ്ടതും മാറ്റേണ്ടതും കോടതിയാണ്. ഈ വിഷയം ചിലര്‍ക്ക് ഭരണം ഉറപ്പിക്കുന്നതിനോ മറ്റുള്ളവര്‍ക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനോ അവസരമൊരുക്കുന്നത് രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് ഭീഷണിയായിത്തീരും. സമാധാനപരമായി പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ട് പക്ഷേ, അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ഒന്നിനും പരിഹാരമല്ല മാത്രമല്ല രാജ്യത്തിന് ദോഷകരമാവുകയേയുള്ളൂവെന്നാണ് എന്‍.എസ്.എസിന്റെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു.