ചൈനയില്‍ നിന്നെത്തിയ രണ്ടു കോഴിക്കോട് സ്വദേശികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം മറികടന്ന് വിദേശത്തേക്ക് കടന്നു; അന്വേഷണം
കോഴിക്കോട്: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ രണ്ടു കോഴിക്കോട് സ്വദേശികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം മറികടന്ന് വിദേശത്തേക്ക് പോയി. രണ്ടു ദിവസം മുന്‍പാണ് ഇവര്‍ സൗദിയിലേക്ക് മടങ്ങിയത്.…
കോഴിക്കോട്: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ രണ്ടു കോഴിക്കോട് സ്വദേശികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം മറികടന്ന് വിദേശത്തേക്ക് പോയി. രണ്ടു ദിവസം മുന്‍പാണ് ഇവര്‍ സൗദിയിലേക്ക് മടങ്ങിയത്.…
കോഴിക്കോട്: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ രണ്ടു കോഴിക്കോട് സ്വദേശികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം മറികടന്ന് വിദേശത്തേക്ക് പോയി. രണ്ടു ദിവസം മുന്‍പാണ് ഇവര്‍ സൗദിയിലേക്ക് മടങ്ങിയത്. നിരീക്ഷണത്തില്‍ കഴിയണമെന്ന് ഇവരോട് നിര്‍ദേശിച്ചിരുന്നു. രണ്ടു പേര്‍ക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇവരെ അന്വേഷിച്ച് കണ്ടെത്തി നിരീക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആറുപതോളം പേരാണ് കോഴിക്കോട് ജില്ലയില്‍ ചൈനയില്‍നിന്നും മടങ്ങിയെത്തിവരുടെ നിരീക്ഷണ ലിസ്റ്റിലുള്ളത്. ഇതില്‍ 58 പേരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട്.